Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Comming Today

Ernakulam

അ​ത്തം ചമഞ്ഞിറങ്ങും ഇ​ന്ന്

തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ഇ​ന്ന് അ​ത്ത​ച്ച​മ​യം. പു​ല​ർ​ച്ചെ ന​ട​ക്കു​ന്ന അ​ത്തം ഉ​ണ​ർ​ത്ത​ലോ​ടെ രാ​ജ​ന​ഗ​രി അ​ത്ത​ച്ച​മ​യ ആ​ഘോ​ഷ​ങ്ങ​ളി​ലേ​യ്ക്കു​ണ​രും. രാ​വി​ലെ ഒ​ന്പ​തി​ന് ഗ​വ. ബോ​യ്‌​സ് സ്‌​കൂ​ളി​ലെ അ​ത്തം ന​ഗ​റി​ൽ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ന് ദീ​പ​ക് ജോ​യ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.

മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് അ​ത്ത പ​താ​ക​യു​യ​ർ​ത്തും. എം​പി​മാ​രാ​യ ഹൈ​ബി ഈ​ഡ​ൻ, ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, ജി​ല്ലാ ക​ള​ക്ട​ർ ജി.​പ്രി​യ​ങ്ക എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും. സി​നി​മാ താ​രം മ​നോ​ജ് കെ. ​ജ​യ​ൻ ഘോ​ഷ​യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്ന​തോ​ടെ അ​ത്തം ന​ഗ​റി​ൽ ചു​വ​ട് വ​യ്ക്കു​ന്ന ക​ലാ​രൂ​പ​ങ്ങ​ളും മ​റ്റും താ​ള​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ന​ഗ​ര വീ​ഥി​യി​ലേ​യ്ക്കി​റ​ങ്ങും.

ബ​സ് സ്റ്റാ​ൻ​ഡ്, സ്റ്റാ​ച്ച്യു, കി​ഴ​ക്കേ​ക്കോ​ട്ട, എ​സ്എ​ൻ ജം​ഗ്ഷ​ൻ, വ​ട​ക്കേ​ക്കോ​ട്ട, കോ​ട്ട​യ്ക്ക​കം, സ്റ്റാ​ച്ച്യു വ​ഴി ഘോ​ഷ​യാ​ത്ര അ​ത്തം ന​ഗ​റി​ൽ തി​രി​ച്ചെ​ത്തും. ഘോ​ഷ​യാ​ത്ര സു​ഗ​മ​മാ​യി ക​ട​ന്നു പോ​കു​ന്ന​തി​നാ​യി വ​ഴി​ക​ളു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ത്തം ന​ഗ​റി​ൽ അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്കും വി​പ​ണ​ന​മേ​ള​യും ലാ​യം കൂ​ത്ത​മ്പ​ല​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

അ​ത്തം ന​ഗ​റി​ൽ ഉ​യ​ർ​ത്താ​നു​ള്ള അ​ത്ത പ​താ​ക ഇ​ന്ന​ലെ വൈ​കി​ട്ട് ഹി​ൽ​പാ​ല​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കൊ​ച്ചി രാ​ജ​കു​ടും​ബ പ്ര​തി​നി​ധി രാ​മ​ദാ​സ​ൻ ത​മ്പു​രാ​നി​ൽ നി​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. പി.​എ​ൽ. ബാ​ബു​വും കൗ​ൺ​സി​ല​ർ​മാ​രും ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി. തു​ട​ർ​ന്ന് പു​ലി​ക്ക​ളി​യു​ടെ​യും തെ​യ്യ​ത്തി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ വാ​ദ്യ​മേ​ള​ങ്ങ​ളു​മാ​യി അ​ത്ത പ​താ​ക​യും കൊ​ടി​മ​ര​വും ഘോ​ഷ​യാ​ത്ര​യാ​യി അ​ത്തം ന​ഗ​റി​ൽ എ​ത്തി​ച്ചേ​ർ​ന്നു.

Latest News

Corehub Up